JHL

JHL

മംഗളൂരുവിൽ പിടിയിലായ അധോലോക ക്രിമിനൽ സാം പീറ്ററിന്റെ രണ്ടു കൂട്ടാളികൾ കൂടി അറസ്റ്റിൽ;വ്യാജ സർക്കാർ വാഹനവും രേഖകളും പിടിച്ചെടുത്തു

മംഗളൂരു (www.truenewsmalayalam,com Aug 27 , 2019): മംഗളൂരുവിൽ പിടിയിലായ അധോലോക ക്രിമിനളായ സാം പീറ്ററിന്റെ സംഘത്തിലെ രണ്ടുപേരെ കൂടി മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞയാഴ്ചയാണ് മലയാളിയും വര്ഷങ്ങളായി കർണാടകത്തിൽ താമസക്കാരനുമായ സാം പീറ്ററിനെയും മറ്റു ഏഴുപേരെയും നാഷണൽ ക്രൈം ഇന്റലിജൻസ് ബ്യുറോ എന്ന് പരിചയപ്പെടുത്തി തട്ടിപ്പു നടത്തുന്നതിനിടെ പിടികൂടിയത്. ബംഗളൂരു സ്വദേശിയായ നാഗരാജ്(39 ) രാഘവേന്ദ്ര (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യുറോയുടെ ബോഡ് വെച്ച സ്കോർപിയോ കാർ , ഔദ്യോഗിക പതാക, ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ പേരിലുള്ള വ്യാജ ഐഡന്റിറ്റി കാർഡുകൾ, വിധാൻ സൗധയിലേക്കു കടക്കാനുള്ള എം എൽ സി പാസ് തുടങ്ങി നിരവധി രേഖകൾ പിടികൂടിയിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകൽ , വഞ്ചന, വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് തട്ടിപ്പ്  തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടതാണ് സാം പീറ്ററിന്റെ സംഘം. മംഗളൂരുവിൽ ക്രൈം ഇന്റലിജൻസ് ബ്യുറോയുടെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളെ  ഭീഷണിപ്പെടുത്തുക, വൻ ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മധ്യവർത്തിയയായി നിന്ന് ആളുകളിൽ നിന്നും പണം തട്ടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ എട്ടപ്പെട്ടുവരികയായിരുന്നു.
ആന്ധ്ര പോലീസും ഇവരെ ചോദ്യംചെയ്യാൻ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്.പതിനഞ്ചോളം സംസ്ഥാനങ്ങളിൽ തട്ടിപ്പുനടത്തിയ സംഘമാണ് ഇത്. നേരത്തെ സാം പീറ്ററിൽ നിന്നും തോക്കുകളും തിരകളും പിടിച്ചെടുത്തിരുന്നു. കേരളത്തിൽ നിന്നും ഒഡിഷയിൽ നിന്നും ഇയാൾ വ്യത്യസ്ത പേരുകളിൽ പാസ്പോട്ടു സംഘടിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു 

No comments