JHL

JHL

പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് 50,000രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ബ​ദി​യ​ഡു​ക്ക:(www.truenewsmalaylam.com  Aug 31, 2019) പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് അ​ഡ്യ​ന​ടു​ക്ക മ​ഞ്ച​ന​ടു​ക്ക​യി​ല്‍ ടെ​മ്പോ ത​ട​ഞ്ഞു​നി​ര്‍​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു 50,000രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ജ്​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​നും ക​ർ​ണാ​ട​ക വി​ട്ള ക​ല്ല​ടു​ക്ക ഹ​നു​മാ​ന്‍ ന​ഗ​റി​ലെ അ​ക്ഷ​യ്(27)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മ​റ്റു ര​ണ്ടു പ്ര​തി​ക​ളാ​യ അ​ഡ്യ​ന​ടു​ക്ക കു​ഞ്ഞി​പ്പാറ​ യി​ലെ സി.​എ​ച്ച്. ഗ​ണേ​ശ (25), അ​ഡ്യ​ന​ടു​ക്ക​യി​ലെ രാ​ജേ​ഷ്(21)​എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ജൂ​ണ്‍ 24നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ​ശു​ക്ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ക​ര്‍​ണാ​ട​ക പു​ത്തൂ​ര്‍ പ​ര്‍​പു​ഞ്ച​യി​ലെ പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ ഹം​സ(40),സ​ഹാ​യി അ​ല്‍​ത്താഫ്(30)​എ​ന്നി​വ​രെ ബ​ജ്​റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച​ത്. 
പ​ശു​ക്ക​ളെ പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍ ഹൈ​ക്കാേ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. 
അ​തേ​സ​മ​യം കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യുമായി​രു​ന്നു.







No comments