JHL

JHL

നാടൻ കളികളെ പുനരുജ്ജീവിപ്പിക്കാൻ നാട്ടുകാർ; കുമ്പളയിൽ കുട്ടിയും കോലും കളി കളിക്കാനും കാണാനുമായി നിരവധിപേർ; ലീഗ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ബംഗ്‌ളാക്കുന്ന് കൂട്ടായ്മ

കുമ്പള (www.truenewsmalayalam.com  Aug 28, 2019): നാടൻ കളികൾ പുനരുജ്ജീവിപ്പിക്കാൻ നാട്ടുകാരുടെ കൂട്ടായ്മ. ഉറങ്ങിക്കിടന്ന കുട്ടിയും കോലും  കളി കുമ്പള ഗാന്ധി മൈതാനത്ത്  വീണ്ടും സജീവമായി. വൈകുന്നേരം അഞ്ചു മണികഴിഞ്ഞാൽ കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലെ ഗാന്ധി മൈതാനത്തിന്റെ വടക്കേ ഭാഗം ജന നിബിഡം. ഉത്സവപ്പറമ്പല്ല; കുട്ടിയും  കോലും  കളി  കാണാനും കളിക്കാനും വരുന്നവരുടെ കൂട്ടമാണത്. സ്കൂൾ കുട്ടികളും യുവാക്കളും മധ്യവയസ്കരും അറുപത് പിന്നിട്ടവരുമുണ്ട് കളിക്കാനായി. കാണികളായുമുണ്ട് വിവിധ പ്രായക്കാർ. മറന്നുപോയ കളി  നിയമങ്ങൾ പഠിച്ചെടുക്കുകയാണ് മധ്യവയസ്സു പിന്നിട്ടവർ. ഇവരിൽ നിന്നും കളി നിയമങ്ങൾ പഠിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾ. ഓരോ ദിവസവും ഉണ്ടാവും കുറച്ച് പുതുമുഖങ്ങൾ. കളി കാണാനും പഠിക്കാനുമായി      വരുന്നവർ. 

വടക്കേ കാസർഗോടിന്റെ കുട്ടിയും കോലും  കളി കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ കളികളിൽ നിന്നും അൽപ്പം വ്യത്യസ്തം./ ചിള്ളോ എന്ന് പറഞ്ഞു തുടങ്ങുന്ന കളിയിൽ വടക്കൻ ഭാഷയുടെയും തുളുവിന്റേയും  സ്വാധീനം കാണാം. ഈ കളിക്ക് ഇവിടങ്ങളിൽ 'ചിള്ളോ കളി'  എന്നും പറയാറുണ്ട്.

പഴയ കളി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക  എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങിയ കളി ഇതിനകംതന്നെ കുമ്പളയിലും പരിസരപ്രദേശങ്ങളിലും  വലിയ ആവേശം  പകർത്തിയിട്ടുണ്ട്.. ദിവസവും നൂറുകണക്കിന് ആളുകളാണ് കളി കാണാൻ വേണ്ടി കുമ്പള സ്കൂൾ ഗ്രൗണ്ടിൽ  എത്തിച്ചേരുന്നത്.

ഇതിന്ടെ  ഭാഗമായി സംഘടകർ   കുട്ടിയും കോലിനുമായി ഒരു  ടൂർണമെൻറ്    സംഘടിപ്പിക്കുവാൻ  തീരുമാനിച്ചിരിക്കുകയാണ്. ബംഗ്‌ളാകുന്നു ഫ്രണ്ട് എന്ന ഈ കൂട്ടായ്മ   പ്രീമിയർ ലീഗ്  ലോഗോ   കേരള സന്തോഷ്ട്രോഫി ഫുട്ബോൾ താരമായ വിനയൻ സാറും,  കുമ്പളയിൽ ഹൈസ്കൂൾ പി ടി   മാസ്റ്ററും, സംസ്ഥാന ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ജേതാവുമായ സഫീർ സാറും ടൂർണമെന്റ്    പ്രകാശനം ചെയ്തു. ഓഗസ്റ്റ് 30 വെള്ളിയാഴ്ച  വൈകുന്നേരം കൃത്യം 5 മണിക്ക് കളി ആരംഭിക്കും.

അബ്ദുള്ള എ ബി , മുഹമ്മദ് ബത്തേരി, മുഹമ്മദലി, ഷമീർ, അച്ചു, അലി, സിദ്ദിഖ്,  അബ്ദുൽ റഹ്മാൻ, അബ്സാർ, അഷ്‌റഫ്‌,  മൊയ്‌തു, ഷാഫി  മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, മുനീർ ബത്തേരി, ഹക്കീം ബത്തേരി, മൻസൂർ  തുടങ്ങിയവരാണ് കളിയുടെ പ്രചാരണത്തിനായി മുൻകൈയ്യെടുക്കുന്നത്. കുട്ടിയും കോലിനും പുറമെ അന്യം നിന്നുപോയ മറ്റു പല വിനോദങ്ങളെയും വീണ്ടും ജനകീയമാക്കാനുള്ള പുറപ്പാടിലാണ് ഇവർ. 

No comments