JHL

JHL

ദണ്ഡഗോളിയിലെ കിദൂർ തപാൽ ഓഫിസ് മാറ്റാൻ നീക്കം.


കുമ്പള(True News 27 August 2019): നാൽപത് വർഷത്തോളമായി ദണ്ഡ ഗോളിയിൽ പ്രവർത്തിച്ചു വരുന്ന കിദൂർ ബ്രാഞ്ച് തപാൽ  ഓഫിസ് ഇവിടെ നിന്നും മാറ്റാൻ ശ്രമം ആരംഭിച്ചതിനെതിരെ  പ്രതിഷേധം ശക്തമാകുന്നു. നിലവിൽ താപാൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായാണ് മറ്റൊരു പ്രദേശത്തേക്ക് തപാൽ ഓഫിസ് മാറ്റാനുള്ള ശ്രമം നടക്കുന്നത്. സൗജന്യമായും വാടകയ്ക്കും ദണ്ഡ ഗോളിയിൽ തന്നെ  കെട്ടിടങ്ങൾ ഉണ്ടന്നിരിക്കെ തപാൽ ഓഫിസ് മാറ്റുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉളുവാർ, കിദൂർ,ദണ്ഡ ഗോളി, ചിർത്തോടി, ആമത്തോട്, കൊടുവ, ജോഡ്കട്ട, കിദൂർ കുണ്ടങ്കറടുക്ക, ശ്രാവണ കര, തുടങ്ങിയ പ്രദേശങ്ങളിലെ എണ്ണൂറിലധികം കുടുംബങ്ങൾ ദണ്ഡ ഗോളിയിലെ കിദൂർ തപാൽ ഓഫിസിനെ ആശ്രയിക്കുന്നു. യാതൊരു കാരണവശാലും തപാൽ ഓഫിസ് ഇവിടെ നിന്നും മാറ്റരുതെന്ന ആവശ്യത്തിൽ  പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ. ഇതു സംബന്ധിച്ച്  ദണ്ഡഗോളി ഖിളർ ജുമാ മസ്ജിദ് പ്രസിഡന്റ് ബാവുഞ്ഞി ഹുസൈന്റെ നേതൃത്വത്തിൽ നാട്ടുകാർ  ജില്ലാ പോസ്റ്റൽ സൂപ്രണ്ടിനും രാജ് മോഹൻ ഉണ്ണിത്താൻ എം.പിക്കും നിവേദനം നൽകി.

No comments