JHL

JHL

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നവംബറിൽ ?


തിരുവനന്തപുരം (True News 17 August 2019): മഞ്ചേശ്വരം ഉൾപ്പെടെ   സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കാൻ സാദ്ധ്യത. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിൽ നിന്നു ലഭിക്കുന്ന വിവരമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബറിൽ ഡൽഹി,​ ഹരിയാന,​ മഹാരാഷ്ട്ര. ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇവയ്ക്കൊപ്പം സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്താനാണ് ഇലക്ഷൻ കമ്മിഷന്റെ പദ്ധതി. ചിലപ്പോൾ ഇത് ഒക്ടോബർ അവസാനം നടക്കാനും സാദ്ധ്യതയുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം.എൽ.എമാരുടെ മണ്ഡലങ്ങളായ വട്ടിയൂർക്കാവ് ( കെ.മുരളീധരൻ)​,​ കോന്നി (അടൂർ പ്രകാശ്)​,​ എറണാകുളം (ഹൈബി ഈഡൻ)​,​ അരൂർ (ആരിഫ്)​, എന്നിവിടങ്ങളിലും കെ.എം.മാണിയും പി.ബി. അബ്ദുൾ റസാഖിന്റെയും നിര്യാണത്തെതുടർന്ന് യഥാക്രമം പാലായിലും മഞ്ചേശ്വരത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ വട്ടിയൂർക്കാവ്,​ കോന്നി,​ എറണാകുളം മണ്ഡലങ്ങൾ കോൺഗ്രസിന്റെയും അരൂർ സി.പി.എമ്മിന്റെയും പാലാ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിംഗ് സീറ്റാണ്. മഞ്ചേശ്വരം മുസ്‌ലിം ലീഗിന്റെ സീറ്റും.

No comments