JHL

JHL

ദേശീയപാത : അണങ്കൂര്‍ മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള കുഴി അടയ്ക്കുന്നതിനായി 25 ലക്ഷവും തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് 23 കിലോമീറ്റര്‍ വരെ മുഴുവന്‍ ടാര്‍ ചെയ്യുന്നതിനായി 12 കോടിയും അനുവദിച്ചു


കാ​സ​ര്‍​ഗോ​ഡ്:(www.trunewsmalayalam.com Aug 28,2019) ന​ഗ​ര​ത്തോ​ടു ചേ​ര്‍​ന്ന് അ​ണ​ങ്കൂ​ര്‍ മു​ത​ല്‍ മൊ​ഗ്രാ​ല്‍ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള​ട​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 99.7 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ച്ചു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
നേ​ര​ത്തേ ത​ല​പ്പാ​ടി മു​ത​ല്‍ മൊ​ഗ്രാ​ല്‍ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ കു​ഴി​ക​ള​ട​ക്കു​ന്ന​തി​ന് ര​ണ്ടു​കോ​ടി​യി​ല​ധി​കം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 
മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ് പ്ര​വൃ​ത്തി തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ല്‍ ഇ​തി​ലും എ​ത്ര​യോ കു​റ​ഞ്ഞ തു​ക​യ്ക്ക് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മാ​യി​രു​ന്നു. 
ഇ​പ്പോ​ള്‍ കു​ഴി​ക​ളു​ടെ എ​ണ്ണ​വും ആ​ഴ​വും വ​ലി​പ്പ​വും കൂ​ടി​യി​ട്ടു​ണ്ട്. മ​ഴ പൂ​ര്‍​ണ​മാ​യും വി​ട്ടു​മാ​റാ​തെ പ​ണി തു​ട​ങ്ങി​യാ​ലും കാ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

 ജില്ലയിലെ  ദേശീയപാതകളുടെ അറ്റകുറ്റപണികള്‍ക്കായി 14.75 കോടി രൂപയാണ്  അനുവദിച്ചത്. വിവിധ ഘട്ടങ്ങളിലായിട്ടാണ് ഇത്രയും തുക അനുവദിച്ചിട്ടുള്ളത്.നിര്‍മാണ പ്രവൃത്തികള്‍ ചൊവ്വാഴ്ച  തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് 23 കിലോമീറ്റര്‍ വരെ മുഴുവന്‍ ടാര്‍ ചെയ്യുന്നതിനായി 12 കോടി രൂപയാണുള്ളത്. ഇതിനു പുറമെ പെര്‍വാഡ് മുതല്‍ കുമ്പള വരെ മൂന്നു റീച്ചുകളിലായി 75 ലക്ഷവും മൊഗ്രാല്‍ മുതല്‍ അണങ്കൂര്‍ വരെ 9.350 കിലോമീറ്റര്‍ ദൂരത്തിലെ കുഴി നികത്താന്‍ ഒരു കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.

അണങ്കൂര്‍ മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള കുഴി അടയ്ക്കുന്നതിനായി 25 ലക്ഷവും 41 കീലോമീറ്റര്‍ ദൂരമുള്ള ചട്ടഞ്ചാല്‍ മുതല്‍ കാലിക്കടവ് വരെയുള്ള പാതയിലെ കുഴികള്‍ നികത്താന്‍ 75 ലക്ഷം രൂപയുമാണ് അധികൃതര്‍ അനുവദിച്ചത്.തലപ്പാടി മുതല്‍ ഉപ്പള വരെ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇന്നു ആരംഭിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. മറ്റിടങ്ങളിലെ പ്രവൃത്തികള്‍ അടുത്ത ദിവസം തന്നെ തുടങ്ങും. ചട്ടഞ്ചാല്‍ മുതല്‍ കാലിക്കടവ് വരെയായി അനുവദിച്ചത് 75 ലക്ഷം രൂപയാണ്.

No comments