JHL

JHL

കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ നാളെ മുതൽ തിരക്കേറിയതാവും

കാഞ്ഞങ്ങാട്(True News 31 August 2019): പുതിയ ഗതാഗതപരിഷ്കരണത്തിലൂടെ ഞായറാഴ്ചമുതൽ കാഞ്ഞങ്ങാട് പട്ടണം അടിമുടിമാറും. മാസങ്ങൾക്കുമുൻപ് ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ സജീവമാക്കിയാണ് പട്ടണത്തിൽ ഗതാഗതപരിഷ്കാരം നടപ്പാക്കുക. നിലവിൽ നീലേശ്വരം ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ ബസ്സുകൾ മാത്രമാണ് അലാമിപ്പള്ളി സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. ഞായറാഴ്ച മുതൽ  പട്ടണത്തിൽ യാത്ര അവസാനിപ്പിക്കുന്നതും തുടങ്ങന്നതുമായ എല്ലാ ബസ്സുകളും കോട്ടച്ചേരി സ്റ്റാൻഡിനു പകരം അലാമിപ്പള്ളി സ്റ്റാൻഡ്‌ ഉപയോഗപ്പെടുത്തണം.

പട്ടണത്തിലെത്തുന്ന എല്ലാ ബസ്സുകളും അലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. കോട്ടച്ചേരിയിലെ പഴയ സ്റ്റാൻഡിനുള്ളിലും പുറത്തും (പടിഞ്ഞറുവശത്തുള്ള ബസ് ബേ) ഇനിമുതൽ ബസ് പാർക്ക് ചെയ്യില്ല. ഇവിടെ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസ്സമില്ല. ബസ്സുകൾ ബസ്‌സ്റ്റോപ്പിൽ മാത്രമേ നിർത്താൻ പാടുള്ളൂ. ബസ്സുകൾക്ക് ടി.ബി. റോഡ് കവലയിൽ യൂ ടേൺ ഉണ്ടാകില്ല. ട്രാഫിക്ക് കവലയിൽ വലത്തോട്ട് (മാവുങ്കാൽ ഭാഗം) തിരിയേണ്ട വാഹനങ്ങൾ പെട്രോൾബങ്കിനു മുന്നിലെത്തിയാൽ വലത്തെ ട്രാക്കിലേക്ക് മാറണം. ഒട്ടോറിക്ഷകളുടെ സമാന്തര സർവീസ് അവസാനിപ്പിക്കും. പ്രകടനങ്ങൾക്കും ജാഥകൾക്കും സർവീസ് റോഡ് ഉപയോഗിക്കണം. കാൽനടയാത്രക്കാർ സീബ്രവരയിൽക്കൂടി മാത്രം റോഡ് മുറിച്ചുകടക്കണം. പട്ടണത്തിലെ സർവീസ് റോഡുകളിൽ ഒരോതരം വാഹനങ്ങൾക്കും പ്രത്യേകം പാർക്കിങ് ഇടം ഉണ്ടാകും. 

No comments