JHL

JHL

"വിദ്യഭ്യാസ മേഖലകളിൽ ദേശീയ വേദി നൽകി വരുന്ന പ്രോത്സാഹനം നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ കാരണമാവും" എ.കെ ഇബ്രാഹിം

മൊഗ്രാൽ (True News 31 August 2019):- വിദ്യഭ്യാസ മേഖലകളിൽ ദേശിയ വേദി നൽകിവരുന്ന പ്രോത്സാഹനം നാട്ടിൽ ഉത്തമ സമൂഹത്തെ വാർത്തെടുക്കാൻ കാരണമാവുമെന്ന് ദേശീയ വേദി ഗൾഫ് രക്ഷാധികാരി എ.കെ. ഇബ്രാഹിം അഭിപ്രായപ്പെട്ടു. അബൂദാബി ഇന്ത്യൻ സ്കൂളിൽ നിന്ന് സി.ബി.എസ്.സി പത്താം തരം പരീക്ഷയിൽ  എല്ലാ വിഷയത്തിലും A+ നേടി ഉയർന്ന വിജയം നേടിയ ദേശീയ വേദി യു.എ.ഇ കമ്മറ്റി പ്രസിഡന്റ് എ.എം ഷാജഹാന്റെ പുത്രി ഫാത്തിമ ഇഷക്ക് ദേശിയ വേദിയുടെ ഉപഹാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിൽ നാടിന്റെ പുരോഗമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി സമൂഹ്യ പ്രവർത്തകൻ എം.എസ്.സലിം ചടങ്ങ് ഉൽഘാടനം ചെയ്തു ദുബായ് കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് ഹമീദ് സഫർ മുഖ്യ അഥിതിയായിരുന്ന പരിപാടിയിൽ പ്രസിഡന്റ് എ.എം സിദ്ധീഖ് റഹ്മാൻ അദ്ധ്വക്ഷത വഹിച്ചു. മുഹമ്മദ് സ്മാർട്ട് ,ടി.കെ.ജാഫർ ,അബ്കോ മുഹമദ് ,മുഹമ്മദ് കുഞ്ഞി ടൈൽസ് ,എം .പി.അബ്ദുൽ ഖാദർ ,എം.എസ് മുഹമ്മദ് ,അബ്ദുൽ റഹ്മാൻ ബദ്രിയാ,ഗൾഫ് അംഗങ്ങളായ ടി.പി.അനീസ്.സിദ്ധീഖ് അബ്കോ, അഷറഫ് കൊട്ടാരം എന്നിവർ ആശംസകൾ നേർന്നു.ജന:സെക്രട്ടറി റിയാസ് സ്വാഗതവും എം.വിജയകുമാർ നന്ദിയും പറഞ്ഞു

No comments