JHL

JHL

ചെമനാട് പി.ഐ.ബി സൌണ്ട്സ് ഉടമ നായന്മാർ മൂലയിലെ ബഷീർ നിര്യാതനായി.


കാസർഗോഡ് (True News 16 August 2019) : ചെമനാട് പി.ഐ.ബി  സൌണ്ട്സ് ഉടമ നായന്മാർ മൂലയിലെ ബഷീർ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഒരു കാലത്ത് കാസർക്കോടിന്റെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാനിധ്യമായിരുന്ന ബഷീർ.കാസർക്കോട്ടെക്ക് എത്തുന്ന ദേശീയ നേതാക്കൾക്ക് പ്രസംഗിക്കാനുള്ള സൗണ്ട് ഒരുക്കുന്നതിൽ മുൻപന്തിയിൽ ബഷീർ സാഹിബായിരുന്നു.മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്കും രാജീവ് ഗാന്ധിമുതൽ ഒട്ടുമിക്ക നേതാക്കൾക്കും മൈക്ക് ഒരുക്കി കൊടുത്തിട്ടുണ്ട്. ജുബിലി മൈക്ക് വിട്ടതിൽ പിന്നെ സ്വന്തമായി ചെമനാട് പാലത്തിന്ന് സമീപം തുടങ്ങിയ സ്ഥാപനമാണ് PIB മൈക്ക് & പന്തൽ എന്ന സ്ഥാപനം 
മുൻകാലങ്ങളിൽ കാസർക്കോട് പട്ടണത്തിൽ ഏത്  കലാ സാംസ്ക്കാരി പരിപടികളുടെയും മുമ്പിൽ ഒരു ടീം ക്യാപ്പ്റ്റനായി ബഷീർ സാഹിബിന്റെ നിറ സാനിധ്യം എന്നുമുണ്ടാകുമായിരുന്നു. അസുഖം കാരണം കുറെ കാലം പൊതു രംഗത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അസുഖം ഭേദമായതിനെ തുടർന്ന് പൊതു രംഗത്ത് സജീവമായിത്തുടങ്ങുമ്പോഴായിരുന്നു ആകസ്മികമായി ഹൃദയാഘാതം സംഭവിച്ചത് .

No comments