സേവന സന്നദ്ധരായി ടീം വെൽഫെയർ ചെങ്ങളായിയിൽ
കാസർകോട് (True News 15 August 2019): പ്രളയ ദുരന്തം വിതച്ച തളിപ്പറമ്പ് ചെങ്ങളായി പുഴയോരത്തെ ദുരിത വീടുകളുടെയും ആരാധനാലയങ്ങളുടെയും ശുചീകരണം കാസർകോട് ജില്ലയിൽ നിന്നുള്ള ടീം വെൽഫെയർ പ്രവർത്തകർ നിർവഹിച്ചു. പത്ത് വീടുകളും രണ്ട് പള്ളികളുമാണ് ഗ്രൂപ്പുകളായി തിരിഞ്ഞ് മുപ്പതോളം പ്രവർത്തകർ ചേർന്ന് ഉപയോഗയോഗ്യമാക്കിത്.
ഖത്തർ കൾച്ചറൽ ഫോറം കമ്മിറ്റി സെക്രട്ടറി ടി.കെ മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റ൯ പി.കെ അഷ്റഫ്, വൈസ് ക്യാപ്റ്റൻ അസീസ് കൊളവയൽ, പി.ആർ സെക്രടറി അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എഫ്.എെ.ടി.യു ജില്ലാ സെക്രട്ടറി എ.ജി ജമാൽ, ഫ്രറ്റേണിറ്റി ജില്ലാ വെെസ് പ്രസിഡന്റ് റാഷിദ് മുഹ്യുദ്ദീ൯, വെൽഫെയർ പാർട്ടി ഉദുമ മണ്ഡലം സെക്രട്ടറി എ൯.എം റിയാസ്, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.യു മുഹമ്മദ് കുഞ്ഞി, സജീർ പള്ളിക്കര, ഷാനവാസ്, മുബാറക്ക് എന്നിവർ നേതൃത്വം നൽകി. നേരത്തെ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ജില്ലയിൽ രക്ഷാ പ്രവർത്തനം നടത്തുകയും പത്രണ്ടോളം ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു.
ക്യാമ്പ്, പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ എം.പി രാജ്മോഹ൯ ഉണ്ണിത്താ൯, ജില്ലാ കലക്ടർ, എ.ഡി.എം, വില്ലേജ് ഓഫീസർമാർ എന്നിവരുമായി നേരിട്ട് ചർച്ച നടത്തി. ജില്ലയിലെ വിവിധ ക്യാമ്പ് സന്ദർശനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേകര, ജനറൽ സെക്രടറി അമ്പുഞ്ഞി തലക്ലായി, ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ, വെെസ് പ്രസിഡന്റുമാരായ സി.എച്ച് മുത്തലിബ്, കെ. രാമകൃഷ്ണ൯, സഫിയ സമീർ, എഫ്.എെ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മജീദ് നരിക്കോട൯, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റുമാരായ ടി.കെ അഷ്റഫ്, ലത്വീഫ് കുമ്പള എന്നിവർ നേതൃത്വം നൽകി.
Post a Comment