JHL

JHL

ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരാണ് ഗുരുതര പരിക്ക്


കാസര്‍കോട്:(www.truenewsmalayalam,com Aug 26, 2019) ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരാണ് ഗുരുതര പരിക്ക് . കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്ന ലോറി ബൈക്കിനെ മറികടക്കുന്നതിനിടെ പെട്ടന്ന് ലോറി ബൈക്കില്‍ ഇടിക്കുകയും ലോറിയുടെ മുന്‍ ടയര്‍ നിലത്തു വീണ ബൈക്കിന്റെ മുകളിലേക്ക് കയറി ഇറങ്ങുകയും ചെയ്തു. ചെമ്മനാട് സ്വദേശി രമേശനാണു  പരിക്കേറ്റത് . 
അപകടം ഉണ്ടായതോടെ ലോറി ഡ്രൈവര്‍ ഇറങ്ങി ഓടി.  എന്നാണ് സംശയം. പരിക്കേറ്റ യാത്രക്കാരനെ നാട്ടുക്കാരും പോലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments