JHL

JHL

വിദേശത്ത് ജോലിയും വിസയും വാഗ്ദാനം നൽകി പന്ത്രണ്ടുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;പ്രതികളെ കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്തു.


മഞ്ചേശ്വരം (truevisionmalayalam.com  Aug 22, 2019) :  വിദേശത്ത്  ജോലിയും വിസയും വാഗ്ദാനം നൽകി പന്ത്രണ്ടുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേശ്വരം പോലീസിലാണ് രണ്ടുപേർക്കെതിരെ യുവാവ് പരാതിനൽകിയത്. പ്രതികളെ കർണാടകയിൽ  നിന്നും അറസ്റ്റ് ചെയ്തു.
റഷ്യയില്‍ ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞാണു രണ്ടുപേർ ചേർന്ന്  യുവാക്കളില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തത്.  കേസിലെ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ ഗഫൂര്‍ (22), അബ്ദുല്‍ ജൗസാന്‍ (21) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് ജോലിക്ക് വിസ നല്‍കാമെന്ന വാഗ്ദാനം നല്‍കി ഉപ്പള അമ്പാറിലെ റിസാര്‍ ഹസനല്‍, സുഹൃത്ത് ഫൈസല്‍ എന്നിവരുടെ പരാതിയില്‍ അബ്ദുല്‍ ഗഫൂറിനും ജൗസാനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.


രണ്ടുപേരില്‍ നിന്നുമായി പ്രതികള്‍ ആറു ലക്ഷം രൂപ വീതം വാങ്ങിയെന്നും പിന്നീട് വിസ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കര്‍ണാടകയിലെ മൂഡുബിദ്രിയില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുല്‍ ഗഫൂറിനെയും ജൗഷാദിനെയും കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു.

No comments