JHL

JHL

"വീട്ടമ്മയെ വീട് കയറി വധിക്കാൻ ശ്രമിച്ച മണൽ മാഫിയാ സംഘത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്യണം" വെൽഫെയർ പാർട്ടി.


മഞ്ചേശ്വരം (True News 19 August 2019) : കഴിഞ്ഞ ദിവസം മഞ്ചേശ്വരം കൺവതീർത്തയിൽ വീട് കയറി വധിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം  ആവശ്യപ്പെട്ടു. മഞ്ചേശ്വരം തീരത്ത് നിന്ന് അനധികൃതമായി പൂഴി വാരുന്നതിനെതിരെ പ്രതികരിച്ചതിൽ വിറളി പൂണ്ട മണൽ മാഫിയാ സംഘമാണ് ഇതിന് പിന്നിൽ. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഫെലിക്സ് ഡിസൂസയുടെ വീട്ടിൽ കയറിയാണ് അദ്ദേഹത്തിന്റെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കുറ്റക്കാരായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം   നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡൻറ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത  വഹിച്ചു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻകുഞ്ഞി , മണ്ഡലം കമ്മിറ്റി അംഗം  ഇമ്രാൻ, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുഹമ്മദ് അദ്‌നാൻ  സംസാരിച്ചു, മണ്ഡലം സെക്രട്ടറി  ഹക്കീം മഞ്ചേശ്വർ സ്വാഗതവും സാഹിദാ ഇല്യാസ് നന്ദിയും പറഞ്ഞു.  

No comments