JHL

JHL

നാസയിലേക്ക് പറക്കണോ; ലുലു ഗ്രൂപ്പ് അവസരമൊരുക്കുന്നു


റിയാദ് (True News 19 Aug 2019):സൗദിയില്‍ നിന്നും അമേരിക്കയിലെ നാസ സന്ദര്‍ശിക്കാന്‍ ലുലു ഗ്രൂപ്പ് അവസരമൊരുക്കുന്നു. അല്‍മറായ് ഗ്രൂപ്പുമായി സഹകരിച്ച് 12 വിദ്യാര്‍ഥികള്‍ക്കാണ് നാസ സന്ദര്‍ശിക്കാന്‍ അവസരം. വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ നാസയുടെ പ്രത്യേക സംഘം ഇതിനായി സൗദിയിലെത്തും.

അല്‍ മറായ് ഗ്രൂപ്പുമായി സഹകരിച്ച് ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയുള്ള കാലയളവിലാണ് മത്സരത്തിന്റെ തുടക്കം. ഈ കാലയളവില്‍ ലുലു മാളുകളില്‍ നിന്ന് മത്സരത്തിന്റെ ടാഗുള്ള അല്‍മറായ് ഉത്പന്നങ്ങള്‍ ലഭിക്കും. ഇതിലെ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തോ സോഷ്യല്‍ മീഡിയകളിലെ ലിങ്കു വഴിയോ മൂന്ന് ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാല്‍ പ്രാഥമിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. സെപ്തംബര്‍ അഞ്ചിന് ശേഷം ശരിയുത്തരം നല്‍കിയവര്‍ക്കായി നാസയുടെ നേതൃത്വത്തില്‍ എഴുത്ത് പരീക്ഷയും ക്വിസ് മത്സരവും നടക്കും.

9 മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം. വിജയികളാകുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേര്‍ക്ക് അമേരിക്കയിലെ നാസാ ആസ്ഥാനത്ത് ഒരാഴ്ച നീളുന്ന പഠന സന്ദര്‍ശനം. റിയാദിലെ മുറബ്ബയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലുലു-അല്‍മറാഇ ഗ്രൂപ്പുകളിലെ തലവന്മാര്‍ പങ്കെടുത്തു.

No comments