കാറും ലോറിയും കൂട്ടിയിടിച്ചു നാല് പേർക്ക് ഗുരുതരം
ബന്തിയോട്(truenewsmalayalam.com Aug 22, 2019): കാറും ലോറിയും കൂട്ടിയിടിച്ചു നാല് പേർക്ക് ഗുരുതരം . കാസറഗോഡ് മംഗളൂറു ദേശീയപാതയിൽ ബന്തിയോടിനടുത്ത് തവ റെസ്റ്റോറെന്റിനു മുൻ വശത്താണ് അപകടം. യുവാക്കളായ ആറംഗ സംഘം സഞ്ചരിച്ച കെ എ 19 എം ജി 8473 നമ്പർ കാറാണ് അപകടത്തിൽപെട്ടത് ലോറിയിൽ ഇടിക്കുകയായൊരുന്നു. കാറിലുണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു കൊണ്ടുപോയി. ഉള്ളാളിലെയും മംഗളൂരുവിലെയും സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.
ബെൽത്തങ്ങാടി സ്വദേശികളായ സിനാൻ അറഫാത്ത് എന്നിവരും മറ്റു മൂന്നു പേർക്കുമാണ് പരിക്കേറ്റത്. ഇവർ മംഗളൂരു സ്വദേശികളാണെന്നാണ് പറയപ്പെടുന്നത്.

Post a Comment