JHL

JHL

യാത്രാക്ലേശത്തിനു വിരാമമായി ; ബ​ദി​യ​ഡു​ക്ക-​പെ​ര്‍​ള റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു

ബദിയഡുക്ക (www.truenewsmalayalam.com  Aug 30, 2019): ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ ക​രി​മ്പി​ല​യി​ല്‍ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​തു​മൂ​ല​മു​ണ്ടാ​യ യാ​ത്രാക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ക​ര്‍​ണാ​ട​ക കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങി. ഒ​രു മാ​സ​മാ​യി പ്ര​ദേ​ശ​ത്തെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് യാ​ത്രാ ദു​രി​ത​വു​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​ വാർത്ത ട്രൂ ന്യൂസ് ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്തിരുന്നു. കരാറുകാർ ജോലികൾ മനപ്പൂർവം വൈകുക്കുന്ന കാര്യവും ട്രൂ ന്യൂസ്  കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
   രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കു​ന്ന രീ​തി​യി​ലു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ട് ഗ​താ​ഗ​തം വീ​ണ്ടും നി​ര്‍​ത്തിവയ്​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര​ന്ത​ര​മാ​യ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണ് നീ​ക്കംചെ​യ്ത​തി​നുശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.​ഇ​തോ​ടെ ഒ​രു മാ​സ​മാ​യി നീ​ണ്ടു​നി​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി.

No comments