JHL

JHL

മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ മുഹമ്മദ് (പി എം മുഹമ്മദ്(64)) നിര്യാതനായി


മൊഗ്രാൽപുത്തൂർ(True News 26August 2019) : ഹജ്ജ് കർമ്മം നിർവഹിച്ച ശേഷം നാട്ടിലെത്തിയ മൊഗ്രാൽ പുത്തൂർ സ്വദേശി അസുഖത്തെതുടർന്ന് മരിച്ചു. മൊഗ്രാൽ പുത്തൂർ ടൗൺ ജുമാ മസ്ജിദിന് സമീപത്തെ പി എം മുഹമ്മദ്(64) ആണ് മരിച്ചത്. ഹജ്ജ് നിർവഹിച്ച് നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അസുഖത്തെതുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക്  കൊണ്ടുപോകും വഴിയാണ് മരിച്ചത്. 37 വർഷത്തോളം ബഹറിനിൽ ആയിരുന്നു.  ബഹ്റൈൻ- മൊഗ്രാൽപുത്തൂർ ജമാഅത്ത് പ്രസിഡന്റ്, മൊഗ്രാൽപുത്തൂർ മുസ്ലിം ജമാഅത്ത് ട്രഷറർ, പടിഞ്ഞാറ് ഖിളർ മസ്ജിദ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ ഫാത്തിമത്ത് സുഹറ, മക്കൾ ബുഷ്റ, ബുർഷീന, ബുർഹാന, ബുർഷാന, കലന്തർ മഹാസ്‌. 
മരുമക്കൾ : സമീർ ചൗക്കി (ഗ്ലാമർ ഫാൻസി, കാസർകോട്), ഷെരിഫ് മൊഗ്രാൽ(ബഹ്‌റൈൻ), മുനാസ് ഹൊസങ്കടി (ഖത്തർ), റിസ്‌വാൻ കുന്നിൽ. 
സഹോദരങ്ങൾ മറിയ, ആയിഷ, സുഹ്‌റ, ബൽകീസ്, അഷ്ഫാഖ്(ദുബായ്). മയ്യത്ത് മഗ്‌രിബ് നിസ്കാരത്തിന് ശേഷം പടിഞ്ഞാറ് ഖിളർ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

No comments