മഞ്ചേശ്വരത്ത് അരാധനാലയത്തിന് നേരെ കല്ലേറ്; പിന്നിൽ മണൽ മാഫിയയെന്ന് സംശയം
മഞ്ചശ്വരം (True News 19 August 2019)
കല്ലേറിന് പിന്നിൽ മണൽ മാഫിയയാണെന്നാണ് ചർച്ച് ഭാരവാഹികൾ പറയുന്നത്,
മണൽ മാഫിയക്കെതിരെ ചർച്ച് ഭാരവാഹികളിൽ ഒരാൾ പരാതി നൽകിയതിനെത്തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണത്രെ കരുതുന്നത്.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രണ്ട് മൂന്ന് ദിവസമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മണൽ മാഫിയ ഇവിടത്തെ ഒരു വീട്ടിൽ കയറി സ്ത്രീയെ അക്രമിച്ചതായും പരാതി ഉണ്ടായിരുന്നു.
മഞ്ചേശ്വരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post a Comment