JHL

JHL

ഐ.ടി ലാബ് ഉദ്ഘാടനവും ദുരിതബാധിതർക്കുള്ള വിഭവ സമാഹരണ കൈമാറ്റവും നടന്നു

കുമ്പള (True News 20 August 2019): കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നവീകരിച്ച ഐ.ടി ലാബിന്റെ ഉദ്ഘാടനം കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ നിർവ്വഹിച്ചു.സ്കൂൾ പി.ടി.എ യുടെ മികച്ച പ്രവർത്തന ഫലമായിട്ടാണ് സ്കൂളിൽ എ.ടി ലാബ്, ഓഫീസ് റൂം എന്നിവ നവീകരിക്കപ്പെട്ടത്.
പ്രളയ ദുരിതബാധിതർക്കായി കുട്ടികൾ സമാഹരിച്ച 'റിലീഫ് കിറ്റ്'  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. കെ. ആരിഫ് ഏറ്റുവാങ്ങി. ദുരന്തത്തിനിരയായ വയനാട്ടിലെ ആദിവാസി മേഖലകളിലേക്ക് ഭക്ഷ്യ വിഭവങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ, നോട്ട് പുസ്തകം, പേന എന്നിവ അടങ്ങുന്ന കിറ്റുകൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ എസ്.ആർ.ജി, കൺവീനർ സതി ടീച്ചറുടെയും മറ്റ് അധ്യാപകരുടേയും  നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിഭവ സമാഹരണം നടത്തിയത്. നൂറിൽ കൂടുതൽ കുടുംബങ്ങൾക്ക്  ആശ്വാസമാകും വിധത്തിലാണ് വിതരണം.
സ്കൂളിൽ നടന്ന സയൻസ് വർക് ഷോപ്പിലൂടെ കുട്ടികൾ നിർമ്മിച്ച LED ബൾബിന്റെ പ്രദർശനവും നടന്നു. പി.ടി.എ പ്രസിഡന്റ് അഹമ്മദലി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീനിവാസൻ, സീനിയർ അസിസ്റ്റന്റ് ഉമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി വി.കെ.വി രമേശൻ, രവി ,പി.ടി.എ എക്സിക്യുട്ടീവ് അംഗം ഫാറൂഖ് ഷിറിയ, കൊഗഗുഎന്നിവർ സംസാരിച്ചു.സ്കൂൾ ഐ.ടി കോർഡിനേറ്റർ മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ലിന്റമ്മ ടീച്ചർ, സ്വാഗതവും ഗൗരിഷ സർ നന്ദിയും പറഞ്ഞു.

No comments