JHL

JHL

മംഗളൂരുവിൽ കാണാതായ സ്വർണ്ണ വ്യാപാരി പ്രഭാകർ ആചാര്യയുടെ മൃതദേഹം സൂറത്കല്ലിൽ കണ്ടെത്തി


മംഗളൂരു(True News 28 August 2019)  : കഴിഞ്ഞ ദിവസം മംഗളൂരു ബോളിയാറിൽ നിന്നും കാണാതായ പ്രഭ ജ്വല്ലറി ഉടമ പ്രഭാകർ ആചാര്യ(57) യുടെ മൃതദേഹം കണ്ടെത്തി, മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി  വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇയാൾ.  സൂരത് കല്ലിന് സമീപം മുക്കത്ത് കടൽക്കരയിൽ നിന്ന് ബുധനാഴ്ച പുലർച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജ്വല്ലറിക്ക് പുറമേ ഇയാൾ ഫിനാൻസ് ബിസിനസും നടത്തി വരികയായിരുന്നെന്നും സാമ്പത്തിക പരാധീനതയിൽ നിരാശനായി രുന്നുവെന്നും ഇയാളുടെ സുഹൃത്തുക്കൾ പറയുന്നു.
ഇയാളെ കാണാനില്ലെന്ന പരാതിയിൽ നേരത്തെ മകൻ കൊണാജെ പോലീസിൽ നൽകിയ പരാതിയിൽ ആന്വഷണം നടന്നു വരികയായിന്ന്. ഇയാളുടെ സ്കൂട്ടർ മടിപ്പിലെ റോഡരികിൽ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.പൂർണ്ണിമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്

No comments