JHL

JHL

കടന്നൽ കുത്തേറ്റ തൊഴിലാളി മരിച്ചു

മു​ള്ളേ​രി​യ (www.truenewsmalayalam.com Aug 27, 2019): ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ട​ക്ക​ല്‍ ബ​ജ കൊ​ല്യ മാ​ലി​ങ്ക​ത്ത് മൂ​ല​യി​ലെ ദേ​വ​പ്പ നാ​യ​ക്- ച​ന്ദ്രാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ച​ന്ദ്ര​ശേ​ഖ​ര(36)​യാ​ണ് മ​രി​ച്ച​ത്. ബ​ജ കൊ​ല്യ​യി​ലെ തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര. ഒാ​ഗ​സ്റ്റ് 24ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ ച​ന്ദ്ര​ശേ​ഖ​ര സ​മീ​പ​ത്തെ കു​ഞ്ഞ​പ്പ നാ​യ​ക്കി​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലെ റ​ബ​ര്‍​മ​ര​ങ്ങ​ള്‍ നോ​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ക​ട​ന്ന​ല്‍ കു​ത്തേ​റ്റ​ത്. പ്രാ​ണ​ര​ക്ഷാ​ര്‍​ത്ഥം ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ച​ന്ദ്ര​ശേ​ഖ​ര ബ​ഷീ​ര്‍ എ​ന്നാ​യാ​ളു​ടെ ക​ട​വ​രാ​ന്ത​യി​ല്‍ കു​ഴ​ഞ്ഞു വീ​ണു. ബ​ഷീ​റി​ന്‍റെ മാ​താ​വ് ക​ട​യി​ലേ​ക്ക് വ​ന്ന​പ്പോ​ള്‍ ച​ന്ദ്ര​ശേ​ഖ​ര​യെ വ​രാ​ന്ത​യി​ല്‍ അ​വ​ശ നി​ല​യി​ല്‍ വീ​ണ് കി​ട​ന്ന​ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് തോ​മ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് തോ​മ​സ് സ്ഥ​ല​ത്തെ​ത്തി ഉ​ട​നെ കാ​സ​ർ​ഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച അ​ഞ്ചോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ല​വ​കു​മാ​ര്‍,കു​ശ​ല​പ്പ, പ്രേ​മാ​വ​തി.

No comments