JHL

JHL

കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കും

കാ​സ​ർ​ഗോ​ഡ് (www truenewsmalayalam.com Aug 30, 2019): കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ ജ​ല​ശ​ക്തി അ​ഭി​യാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡ് ത​ല​ത്തി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് ജ​ല​ശ​ക്തി അ​ഭി​യാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് സം​വി​ധാ​ന​മു​ള്ള കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ്, ചെ​മ്മ​നാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സ്, പ​ര​വ​ന​ടു​ക്കം ഗ​വ.​മോ​ഡ​ല്‍ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍, പെ​ര്‍​ഡാ​ല ന​വ​ജീ​വ​ന്‍ എ​ച്ച്എ​സ്എ​സ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കേ​ഡ​റ്റു​ക​ള്‍​ക്ക് മ​ഴ​വെ​ള്ള സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ക്ലാ​സ് ജ​ല​ശ​ക്തി അ​ഭി​യാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. സി​പി​സി​ആ​ര്‍​ഐ ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളും ജ​ല​ശ​ക്തി അ​ഭി​യാ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.

No comments