JHL

JHL

പിടികിട്ടാപ്പുള്ളി ദീക്ഷിത് പൂജാരി മംഗളൂറു ആൻറി റൗഡി സ്‌ക്വാഡിന്റെ പിടിയിൽ


മംഗളൂറു (True News 31 August 2019) : കുപ്രസിദ്ധ കുറ്റവാളിയും നിരവധി കേസുകളിൽ പിടികിട്ടാപുള്ളിയുമായ ദീക്ഷിത് പൂജാരിയെ മംഗളൂ റു സൗത് ആന്റി റൗഡി സ്‌ക്വാഡ് പിടികൂടി. പ്രശസ്ത വ്യാപാരി വിജയേന്ദ്ര ഭട്ടിനെ വേദി വെച്ചതടക്കം നിരവധി കേസുകളിൽ പോലീസ്  അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണ് ഇയാൾ. അധോലോക നേതാവ് വിക്കി ഷെട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ കാറിൽ യാത്ര ചെയ്യുകയായിരുന്ന  സൈബീൻ കോംപ്ലക്സ് ഉടമയായ വിജയേന്ദ്ര ഭട്ടിനെ വെടിവെച്ചത്. പോലീസ് കമ്മീഷണർ ഡോ.പി.എസ.ഹർഷ , ഡി.സി.പി. അരുണാക്ഷുഗിരി, ഡി.സി.പി.ലക്ഷ്മി ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ വലയിലാക്കിയത്. 


No comments