ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടിയാളുടെ മൃതദേഹം കണ്ടെത്തി.
കാസർകോട് (True News 19 August 2019) : കഴിഞ്ഞ ശനിയാഴ്ച ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടിയാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രഗിരി പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടിയ അശോക് കുമാർ (40) എന്ന അണങ്കൂർ സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തര മണിയോടെ ചെമ്മനാട് പുഴയിൽ നിന്ന് കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരത്തോടെ പാലത്തിനു സമീപം സ്കൂട്ടർ നിർത്തിയിയിട്ടാണ് ആളുകൾ നോക്കിനിൽക്കെ അശോകൻ പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിൽ നിന്നും ലഭിച്ച മൊബൈൽ ഫോണും പേഴ്സും വണ്ടിയുടെ ആർസി ബുക്കും പരിശോധിച്ചപ്പോഴാണ് ചാടിയ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്.ഇദ്ദേഹം അണങ്കൂർ സ്വദേശിയാണ്. മരപ്പണിക്കാരനായിരുന്ന അശോകൻ സാമ്പത്തികപ്രയാസം നേരിടുന്നതായും അടുത്തിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.
Post a Comment