JHL

JHL

മണ്ണിടിച്ചിൽ; കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.


മംഗളൂറു (True News 23 August 2019): കൊങ്കൺ  റെയിൽ വേ പാതയിൽ കുൽശേകറിനടുത്ത് റെയിൽവേ ട്രാക്കിൽ  മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ്   മണ്ണിടിഞ്ഞു വീണത് ശ്രദ്ധയിൽ പെട്ടത്.. മംഗളൂർ സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്ക് പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 2 2 6 3 6 നമ്പർ ഇന്റർ സിറ്റി എക്സ്പ്രസ് എന്നിവ മംഗളൂരു ജംഗ്ഷനിൽ എത്തിയശേഷം യാത്ര റദ്ദാക്കി തിരികെ വന്നു. ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് ജോക്കട്ടെയിലും
ലോകമാന്യതിലക്- മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ്
സൂറത്ത്കല്ലിലും പിടിച്ചിട്ടിരിക്കുകയാണ്. മത്സ്യഗന്ധയിലെ യാത്രക്കാരെ
ബസ് മാർഗ്ഗം മംഗളൂരുവിൽ എത്തിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾ നടന്നുവരികയാണ്. 
റദ്ദാക്കിയ ട്രെയിനുകൾ

1) 16338 എറണാകുളം-ഓഖ എക്സ്പ്രസ്

2) 12201 ലോക്മാന്യതിലക്-കൊച്ചുവേലി എക്സ്പ്രസ്

3) 22634 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് 

4)  22653 തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് 

5)  19578 ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ്

6) 16337 ഓഖ-എറണാകുളം എക്സ്പ്രസ് 

No comments