Header Ads

test

പൈപ്പ് ലൈൻ തുരന്ന് പെട്രോൾ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേര് മംഗളൂ റു വിൽ പിടിയിൽ


മംഗളൂറു (True News 28 August 2019): ഹിന്ദുസ്ഥാൻ പെട്രോളിയംകെമിക്കൽ ലിമിറ്റഡിന്റെ പെട്രോൾ പൈപ്പ് ലൈൻ തുരന്ന് പെട്രോൾ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടു പേരെ മാംഗ്ലൂർ പോലീസ് പിടികൂടി. മറക്കടയിലെ അറുമുഖം (39) രമേശ് (45) എന്നിവരാണ് ബജ്‌പെ പോലീസിന്റെ പിടിയിലായത്. ബെംഗളൂ റു വിൽ നിന്ന് മംഗളൂ റു വിലേക്ക് വരുന്ന പൈപ്പ് ലൈൻ തുരന്നാണ് ഇവർ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഇവരുടെ കയ്യിൽ നിന്ന് പിടികൂടി. വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മണ്ണിൽ വലിയ ദ്വാരമുണ്ടാക്കിയാണ് ഇവർ മോഷണം നടത്തിയിരുന്നത് എന്ന് ബജ്‌പെ പോലീസ് പറഞ്ഞു 

1 comment: