JHL

JHL

സ്‌പൈസ് ജെറ്റ് വിമാനത്തിന് സമീപം റൺവേയിൽ അജ്ഞാതൻ;ഗുരുതര സുരക്ഷാവീഴ്ച


മുംബൈ (True News 23 August 2019):  മുംബൈ വിമാനത്താവളത്തിന്റെ മതിൽ ചാടിക്കടന്ന് റൺവേയ്ക്കടുത്തുണ്ടായിരുന്ന വിമാനത്തിനു സമീപം നടന്നടുത്ത യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടി.  വിമാനത്തിൽ തൊട്ടുരുമി നടക്കുന്നതിന്റെയും യന്ത്രഭാഗങ്ങളിൽ പിടിച്ചുനോക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതര സുരക്ഷാ പിഴവിനെക്കുറിച്ച് ഡിജിസിഎയും വിമാനത്താവള സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫും അന്വേഷണം പ്രഖ്യാപിച്ചു.

മുംബൈ-ബെംഗളുരു സ്പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിനു തയാറെടുക്കവെ പൈലറ്റാണ് അജ്ഞാതനെ കണ്ടെത്തിയതും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതും. വ്യാഴാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയോട് ചേർന്നാണ് വിമാനത്താവളത്തിന്റെ ചുറ്റുമതിൽ. മതിലിനു മുകളിൽ സുരക്ഷാവേലിയും കടന്നാണ് ഇയാൾ അകത്തെത്തിയത്. 

No comments