JHL

JHL

'റോഡ് സുരക്ഷ' കുമ്പളയിൽ വിദ്യാർത്ഥികൾ നടത്തിയ വാഹന പരിശോധന കൗതുകമായി.


കുമ്പള (True News 16 Aug 2019) : റോഡ് സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി കുമ്പള ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്‌ എസും  കുമ്പള ജനമൈത്രി പോലീസും നടത്തിയ വാഹന പരിശോധന കൗതുകമായി. കുമ്പള ടൗണിലാണ് പരിശോധന നടത്തിയത്. ലഖുലേഖ വിതരണവും നിയമം പാലിച്ച് വാഹനം ഓടിച്ചവർക്ക് മധുര വിതരണവും നടത്തി. സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സിന് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പ് നേതൃത്വം നൽകി. 
ജനമൈത്രി സി.ആർ.ഒ.അനിൽകുമാർ 'എസ്.ഐ സന്തോഷ് കുമാർ, പ്രിൻസിപ്പൽ ശ്രീനിവാസൻ 'NSS പ്രോഗ്രാം ഡയറക്ടർ സിദ്ദിഖ്, വ്യാപാരി വ്യവസായ സമിതി സിക്രട്ടറി സത്താർ ആരിക്കാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ആരിഫ് എന്നിവർ നേതൃത്വം നൽകി.


No comments