പ്രളയം : ദുരിതാശ്വാസ നിധിയിലേക്ക് സഹായം തുടരുന്നു. പുത്തിഗെ സ്കൂളിലെ അദ്ധ്യാപിക നൽകിയത് തന്റെ ആദ്യ ശമ്പളം; സ്റ്റുഡന്റ് പോലീസും ഗോവിന്ദ പൈ കോളേജ് വിദ്യാർത്ഥികളും സംഭാവന നൽകി
കാസർഗോഡ് (www.truenewsmalayalam.com Aug 29, 2019): പ്രളയ ദുരന്തത്തിലകപ്പെട്ട സംസ്ഥാനത്തിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം തുടരുന്നു.ദുരിതാശ്വാസനിധിയിലേക്ക് പുത്തിഗെ എ ജെ ബി എസിലെ അധ്യാപികയ നല്‍കിയത് തനിക്ക് ലഭിച്ച ആദ്യ ശമ്പളം. കാറഡുക്കയിലെ എം. ദീപയാണ്
തന്റെ ആദ്യശമ്പളംതന്നെ പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ നല്കി മാതൃകയായത്. വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലത്തില്‍ വിദ്യാര്‍ഥിയായ മകന് ഫിഡല്‍ നാരായണനും അമ്മയുടെ വഴിയെ ദുരിതാശ്വാസ സഹായത്തിന് പിന്തുണ നല്കി. കാലങ്ങളായി പണം നിക്ഷേപിച്ചുവരുന്ന തന്റെ കുടുക്കയാണ് ഫിഡല്‍ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചത്. ഇവരുടെ ദുരിതാശ്വാസ സഹായം ജില്ലാ കളക്ടര്‍ ഡി. സജിത്ബാബുവിന് കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് സമാഹരിച്ചത് 3,17,940 രൂപ.
ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് സമാഹരിച്ചത് 3,17,940 രൂപ.
സഹായധനത്തിന്റെ ഡിഡി ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിന് കൈമാറി. ചെമ്പരിക്കയിലെ പ്രവാസി കൂട്ടായ്മയായ കനല് 12,500 രൂപയുടെ ചെക്ക് കളക്ടര്‍ക്ക് നല്കി.
മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് 10,000 രൂപ നല്കി. പെര്‍ള നളന്ദ കോളജിലെ വിദ്യാര്‍ഥികള്‍ സാധന സാമഗ്രികള്‍ നല്കി. സവാക് കൂട്ടായ്മ 30,699 രൂപ നല്കി.
Post a Comment