JHL

JHL

"തകർന്ന തലപ്പാടി മൊഗ്രാൽ ദേശിയ പാത ശനിയാഴ്ച അറ്റകുറ്റപ്പണി ആരംഭിക്കും" ജില്ലാ കളക്ടർ


കാസറഗോഡ് (True News 25 August 2019): പൊട്ടിപ്പൊളിഞ്ഞത് മൂലം ദുരിതം അനുഭവിക്കുന്ന തലപ്പാടി മൊഗ്രാൽ ദേശിയ പാത അറ്റകുറ്റപ്പണി ആഗസ്ത് 31 ശനിയാഴ്ച ആരംഭിക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിൽ ഞായറാഴ്ച വൈകുന്നേരം നാല് മണിക്കാണ് ഈ കാര്യം അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചത്. കാലാവർഷത്തിന് മുമ്പ് തന്നെ തകരാൻ തുടങ്ങിയ ദേശിയ പാത മഴ കനത്തതോടെ പൂർണമായും തകരുകയായിരുന്നു.

ജനപ്രതിനിധികളടക്കം നിത്യവും യാത്ര ചെയ്യുന്ന ഈ റോഡിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ ജനവികാരം ശക്തമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി  വരുന്നത്. പൊതുമരാമത്ത് എഞ്ചിനിയറുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇത് കുറിച്ചത്. 
കാസറഗോഡ് നിന്ന് മംഗളൂ റു വിലേക്ക് ആശുപത്രിയിലേക്ക് പോകുന്ന രോഗികകളടക്കം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നിലവിൽ ദേശിയ പാത 66 ഉപയോഗിക്കാതെ കിലോമീറ്ററുകളോളം ചുറ്റിയാണ് പലരും  കാസറഗോഡ് നിന്ന് മംഗളൂ റു വിലേക്ക് പോകുന്നത്. 

No comments