JHL

JHL

റോഡുകൾ അടിയന്തിരമായി റിപ്പയർ ചെയ്യണം ; ജില്ലയിൽ സ്വകാര്യ ബസുകൾ ബുധനാഴ്ച പണിമുടക്കും

കാസര്‍കോട്(www.truenewsmalayalam.com Aug 29,2019) :ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റ്, ടൈമിംഗ് ഇല്ലാതെയുള്ള കെ.എസ്.ആര്‍.ടി.സി യുടെ സര്‍വ്വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതുപോലെ കെ.എസ്.ആര്‍.ടി.സി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്‌സഡ് റൂട്ടുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി യുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുളള കേരള കോടതിവിധി നടപ്പിലാക്കുക, ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 4ന് ജില്ലയിലെ ബസുടമകളും ജീവനക്കാരും സംയുക്തമായി പണിമുടക്കും. കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. നിലനില്‍പ്പിനായുള്ള ഈ ധര്‍മ്മ സമരത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ
മുഴുവന്‍ ബഹുജനങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് കെ.ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ജോ. സെക്രട്ടറി ശങ്കര്‍ നായക്ക്, ട്രഷറര്‍ പി.എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments