JHL

JHL

കർണാടക: ഷെട്ടാർ, ആർ. അശോക, കെ.ഇ ഈശ്വരപ്പ, എച്ച്. നാഗേഷ് എന്നിവർ മന്ത്രിമാർ


ബം​ഗ​ളൂ​റു(True News 20 August 2019) : മൂ​ന്നാ​ഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷം ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രു​ടെ പട്ടിക പുറത്ത്. പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിസഭാംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറി. രാവിലെ 10.30നാണ് സത്യപ്രതിജ്ഞ.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി.എം കരജോൾ, ഡോ. അശ്വത് നാരായൺ സി.എൻ, എൽ.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് അടക്കമുള്ളവർ മന്ത്രിമാരാകും. 

ജൂ​ലൈ 26ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി യെ​ദി​യൂ​ര​പ്പ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും മ​ന്ത്രി​സ​ഭ വി​ക​സ​നം ന​ട​ന്നി​രു​ന്നി​ല്ല. മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വൈ​കാ​ൻ കാ​ര​ണം. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ യെ​ദി​യൂ​ര​പ്പ​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്കൊ​ടു​വി​ൽ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​ക്ക് ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് അ​മി​ത് ഷാ ​അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.



No comments