JHL

JHL

എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

കാസർകോട്(True News 30 August 2019 : എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കാസർകോട് എസ്.ഐ മെൽവിൻജോസും സംഘവും അറസ്റ്റ് ചെയ്തു. പെർവാഡ് ഷംസു(36)വിനെയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വ്യാഴാഴ്ച  വൈകിട്ട് അറസ്റ്റ് ചെയ്തത്. എരിയാലിലെ ആബിദിനെ 2007ൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷംസു .സംഭവത്തിന്‌ ശേഷം ഗൾഫിലേക്ക് കടക്കുകയായിരുന്നു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2008ൽ ഒരു വധശ്രമക്കേസ്സും 2009ൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസും ഷംസുവിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഷംസു പഴയ ബസ്സ്റ്റാൻഡിൽ എത്തിയെന്ന് വിവരത്തെ തുടർന്ന് എത്തിയ പോലീസ് പിടികൂടുകയായിരുന്നു.. സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് കാലിക്കടവ്, റിജു നടക്കാവ്, പ്രശാന്ത് മടക്കൽ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 

No comments