വിസ വാഗ്ദാനം ചെയ്തു ബദിയടുക്ക സ്വദേശികളിൽനിന്നും ഒരുലക്ഷം തട്ടിയെടുത്തതായി പരാതി

അനില്‍കുമാറിന്റെ സഹോദരൻ ഉദയന്റെ പരിചയക്കാരനായ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുല്‍ ജലീൽ അബുദാബിയിലെ ബനിയ എന്ന സ്ഥലത്തെ മൊബൈല്‍ ഷോപ്പില്‍ ജോലി ഒഴിവുണ്ടെന്നും പരിചയത്തിലുള്ളവര്‍ക്ക് ജോലി ആവശ്യമുണ്ടെങ്കില്‍ വീസ സംഘടിപ്പിച്ചു തരാമെന്നും ഉദയനെ അറിയിച്ചിരുന്നു.
ഉദയന്‍ ഇക്കാര്യം സഹോദരന് അനില്‍കുമാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് നാലുപേരും കാഞ്ഞങ്ങാട് സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഓരോരുത്തരും വീസക്ക് 40,000 രൂപ വീതം നല്‍കണമെന്നും ആദ്യഗഡുവായി 25,000 രൂപ നല്കിയാല് മതിയെന്നുമാണ് ഇയാൾ അറിയിച്ചത്. തുടർന്ന് നാലുപേരും പണവുമായി കുമ്പളയിലെത്തുകയും ഒരു ബേക്കറിക്ക് മുന്നില്‍വച്ച് പണം കൈമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതിനുശേഷം ഇയാൾ നാലുപേരെയും ഫോണില്‍ ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കോഴിക്കോട്ടേക്ക് പോകണമെന്നും കുമ്പളയില്‍ നിന്ന് പുറപ്പെടാമെന്നും അറിയിച്ചു.
കോഴിക്കോട്ടേക്ക് പോകാനായി അഖില്‍രാജും അനില്‍കുമാറും അടക്കമുള്ളവര്‍ കുമ്പളയിലെത്തിയെങ്കിലും ജലീല്‍ എത്തിയില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് എന്നായിരുന്നു മറുപടി.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും എത്താതിരുന്നതോടെ നാലുപേരും കാഞ്ഞങ്ങാട് കല്ലൂരാവിയിലെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു.
അവിടെയും കാണാതായപ്പോഴാണ് പോലീസിനെ സമീപിച്ചത്. പണം കൈമാറിയത് കുമ്പള പോലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് അവിടത്തെ പോലീസില്‍ പരാതി നല്‍കിയത്.
Post a Comment