JHL

പെർള ബദിയടുക്ക അന്തർസംസ്ഥാന പാത ഇനിയും തുറന്നില്ല ; യാത്രാക്ലേശം രൂക്ഷംബദിയഡുക്ക : (www.truenewsmalayala.com Aug 28 2019)  ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച ബ​ദി​യ​ഡു​ക്ക-​പെ​ർ​ള അ​ന്ത​ർ​ സം​സ്ഥാ​നപാ​ത​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ്  റോഡ് താത്കാലികമായി അടച്ചത്. എന്നാൽ മഴമാറി ഒരു മാസമാകാറായെങ്കിലും ഇതുവരെ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനായില്ല. ഇ​തി​നു പി​ന്നി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​രും റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​നു​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി യാ​ത്രാ​ക്ലേ​ശം നേ​രി​ട്ടി​രു​ന്ന റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടു നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍​ക്ക് നടന്നിരുന്നു. 

ഇതിനെത്തുടർന്ന് റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് 29 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലെ കു​ന്നി​ടി​ച്ച് മ​ണ്ണ് നീ​ക്കം​ചെ​യ്തി​രു​ന്നു. പ്ര​വൃ​ത്തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. 

ഇ​തോ​ടെ കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ക​യും ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​രി​മ്പി​ല​യി​ല്‍ മ​ണ്ണി​ടി​ച്ച​ിലു​ണ്ടാ​യി. ഇ​തേത്തു​ട​ര്‍​ന്ന് ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. ജ​ന​പ്ര​തി​നി​ധി​ക​ളും, നാ​ട്ടു​കാ​രും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്ന​തോ​ടെ റോ​ഡി​ലെ മ​ണ്ണ് നീ​ക്കം​ചെ​യ്തു ഗ​താ​ഗ​ത​ത്തി​നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പെ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പ്ര​വൃ​ത്തി ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ല്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ന​ട​ക്കു​ന്ന മ​ണ്ണ് നീ​ക്കം​ചെ​യ്യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന യാ​ത്രാ​ദു​രി​തം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. 

പ​രീ​ക്ഷ​ക്കാ​ല​മാ​യ​തി​നാ​ൽ ഏ​റെ​ദൂ​രം സ​ഞ്ച​രി​ച്ച് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ജീ​പ്പി​ലു​മാ​യി സ്കൂ​ളി​ലേ​ക്ക് വ​രാ​ൻ കു​ട്ടി​ക​ൾ​ക്ക് ഒ​രു ദി​വ​സം നൂ​റു രൂ​പ​യി​ല​ധി​കം ചെ​ല​വ്‌ വ​രു​ന്നു. 

കാ​ട​മ​ന-​പാടലടുക്ക   വ​ഴി​യും ബ​ണ​പ്പ​ത്ത​ടു​ക്ക-​പ​ള്ളം-​മു​ണ്ട്യ​ത്ത​ടു​ക്ക വ​ഴി​യും ബ​ദി​യ​ഡു​ക്ക​യി​ലേ​ക്ക് വ​രാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം യാ​ത്ര​ചെ​യ്യു​മ്പോ​ൾ ഉ​യ​ർ​ന്ന വാ​ട​ക ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. അ​തേ​സ​മ​യം ഏ​റെ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 

അ​തേ​സ​മ​യം ഇ​ടി​ഞ്ഞ മ​ണ്ണു​നീ​ക്കി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് പാ​ര്‍​ശ്വ​ഭി​ത്തി​യു​ണ്ടാ​ക്കു​ന്ന​തി​ന് ര​ണ്ടു​കോ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച​താ​യും മ​ണ്ണു​ നീ​ക്കംചെ​യ്യു​ന്ന പ്ര​വൃ​ത്തി നീ​ളു​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും തു​ക അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മെ​ല്ലെപ്പോ​ക്ക് ന​യം സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
No comments