JHL

JHL

അൽത്താഫ് വധം: ജലീലിനെ തെളിവെടുപ്പിനായി കുമ്പളയിലെത്തിച്ചു

കുമ്പള(True News 29 August 2019): ബേക്കൂർ സോങ്കാലിലെ പെയിന്റിങ് തൊഴിലാളിയായ അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൾജലീലി(22)നെ തെളിവെടുപ്പിനായി ഉപ്പളയിലും കുമ്പളയിലുമെത്തിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പ്പോയ ജലീലിനെ മുംബൈയിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയുടെ അനുമതി തേടിയത്. ബുധനാഴ്ച കുമ്പള ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ ജലീലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പുനടത്തി. കഴിഞ്ഞ ജൂണിലാണ് അൽത്താഫ് കൊലചെയ്യപ്പെട്ടത്. കുമ്പള പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ ഒരു അടിപിടിക്കേസും നിലവിലുണ്ട്‌. വ്യാഴാഴ്ച ജലീലിനെ തിരികെ കോടതിയിൽ ഹാജരാക്കും.

No comments