JHL

JHL

മൊഗ്രാലിൽ നിന്നും സർക്കാർ ക്വാട്ടയിൽ എം.ബി.ബി എസിന് സീറ്റ് നേടി മറ്റൊരു മിടുക്കി കൂടി


മൊഗ്രാൽ (True News 18 August 2019): ഫൈറൂസ് ഹസീനക്ക് പിന്നാലെ മൊഗ്രാലിൽ നിന്നും എം ബി ബി എസിന് സീറ്റ്‌ നേടി മറ്റൊരു കൊച്ചുമിടുക്കി കൂടി നാടിന് അഭിമാനമാവുന്നു.
നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഫാത്തിമത്ത് സിയാനയാണ് കർണാടകയിലെ സുള്ള്യ വെങ്കട്ടരമണ മെഡിക്കൽ കോളേജിൽ  സർക്കാർ ക്വാട്ടയിൽ  എം.ബി.ബി. എസിന് അഡ്മിഷൻ നേടിയത്.
പ്രശസ്തമായ എൻട്രൻസ് കോച്ചിങ് സെന്ററുകളെ ആശ്രയിക്കാതെ തന്നെ സ്വപ്രയത്നത്തിലൂടെ സിയാന നേടിയ നേട്ടത്തിന് തിളക്കമേറെയാണ്. 
ചെറുപ്രായത്തിൽ തന്നെ പഠിക്കാൻ മിടുക്കിയായിരുന്ന സിയാന,  എസ്. എസ്. എൽ. സി.,  പ്ലസ്-ടു പരീക്ഷകളിലും മികച്ച വിജയം കൈവരിച്ചിരുന്നു.
മൊഗ്രാൽ ലീഗ് ഓഫിസിന് സമീപത്തെ സാമൂഹ്യ പ്രവർത്തകൻ എൻ അബ്ദുൽ ഖാദറിന്റെ പുത്രിയാണ് സിയാന.

സമീപ ഭാവിയിൽ സിയാനയിലൂടെ മറ്റൊരു  ഡോക്ടറുടെ ഉദയത്തിനായി നാട്ടുകാർ കാത്തിരിക്കുകയാണ്. മികച്ച നേട്ടം കൈവരിച്ച സിയാനയെ സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ മൊഗ്രാൽ കടവത്ത് അഭിനന്ദിച്ചു. 

 ടി. കെ. അൻവർ

No comments