സ്വകാര്യ മേഖലയിലെ മുപ്പതു ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ചിൽ അഭിമുഖം ഈ മാസം 29 ന്

സര്‍വീസ് അഡ്വൈസര്‍, മെക്കാനിക്ക്, ടെലികോളര്‍ എന്നീ തസ്തികകളില്‍ പത്ത് വീതം ഒഴിവുകളാണ് ഉള്ളത്. സര്‍വീസ് അഡ്വൈസര്‍ തസ്തികയ്ക്ക് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ ഡിപ്ലോമ, മെക്കാനിക്ക് തസ്തികയ്ക്ക് ഐടിഐ എംഎംവി/എംഡിയും ടെലികോളര്‍ തസ്തികയ്ക്ക് പ്ലസ് ടു/ഡിഗ്രിയും ആണ് യോഗ്യത.
ആദ്യ രണ്ടു തസ്തികകൾ പുരുഷന്മാര്ക്കും ടെലി കോളര്‍ തസ്തിക സ്ത്രീകള്‍ക്കും ഉള്ളതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്ട്രേഷന് നടത്തിയിട്ടുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്തവര്ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ചു രജിസ്ട്രേഷന് നടത്തി കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. ഫോണ്‍: 9207155700/04994 2974
Post a Comment