JHL

JHL

മംഗളൂരുവിലെ പ്രഭ ജ്വല്ലറി ഉടമയെ കാണാനില്ലെന്ന് പരാതി


മംഗളൂരു (www.truenewsmalayalam.com  Aug 26): മംഗളൂരുവിലെ ജ്വല്ലറി ഉടമ പ്രഭാകർ ആചാര്യയെ കാണാനില്ലെന്ന് പരാതി. ജ്വല്ലറിക്ക് പുറമെ ഫിനാൻസ് സ്ഥാപനവും നടത്തിവരുന്നയാളാണ് പ്രഭാകർ ആചാര്യ. മംഗളൂരു   ബോളിയാറിലാണ് ആചാര്യയുടെ ജ്വല്ലറിയും വസതിയും.അൻപത്തിയേഴു വയസായ പ്രഭാകർ അനേക വർഷമായി ഇവിടെജ്വല്ലറി ബിസിനസ് നടത്തിവരുന്നു. ഏതാനും വര്ഷങ്ങള്ക്കു മുമ്പാണ് ഈയാൾ ഫിനാൻസ് ബിസിനെസ്സ് നടത്താൻ തുടങ്ങിയിട്ട്.
 ഞായറാഴ്ച രാത്രിയോടെ മരുന്ന് വാങ്ങാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പ്രഭാകർ ആചാര്യയെ വീട്ടുകാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ കാൺമാനില്ലെന്നു കാണിച്ചു മകൻ കൊണാജെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.  ഇദ്ദേഹത്തിന്റെ കാർ മുടിപ്പുവിൽ റോഡരികിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൊണാജെ പോലീസ് കേസ് ചാർജ് ചെയ്തു അന്വേഷണം നടത്തുന്നുണ്ട്.


No comments