JHL

JHL

ഡിഗ്രി വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു; മംഗളൂറുവിൽ ഭീതി ഒഴിയുന്നില്ല


മംഗളൂറു (True News 24 August 2019): മംഗളൂറുവിൽ ഡെങ്കിപ്പനി ബാധിച്ച് ബി.എസ്. സി രണ്ടാം വർഷ ബിരുദ വിദ്യാർഥിനി മരിച്ചു; നഗരത്തിലെ സ്വകാര്യ കോളേജിലെ സാലത്തൂർ സ്വദേശിനി   മധുശ്രീ (19) യാണ്  മരിച്ചത്.നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മധുശ്രീ രണ്ട് ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്ത് വീട്ടിലായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ രോഗം മൂർഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഡെങ്കിപ്പനി മരണം ദക്ഷിണ കന്നട ജില്ലയിൽ ഭീതി പരത്തിയിരിക്കുകയാണ് .ദിനേന നിരവധി പേരാണ്  ഡെങ്കി ബാധിച്ച് ചികിത്സ തേടുന്നത്.

No comments