JHL

JHL

തൊക്കോട്ട് ബൈക്ക് ടോ ട്രക്കിന്റെ പിന്നിലിടിച്ച് യുവാവ് മരിച്ചു


തൊക്കോട്ടു (True News 27 August 2019):  വാഹനങ്ങൾ കെട്ടിവലിച്ചുകൊണ്ട് പോകുന്ന ടോ ട്രക്കിന് പിന്നിലിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു.  ദേശീയ പാതയിൽ തൊക്കോട്ട് നേത്രാവതി പാലത്തിലാണ് സംഭവം. മംഗളൂരു പണ്ഡിറ്റ് ഹൗസ് സ്വദേശി   അഭീഷ് നായരാണ് മരിച്ചത്, താൻ ഓടിച്ച ബുള്ളറ്റ്  മുമ്പേ പോകുകയായിരുന്ന ടോ ട്രക്കിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ ഗുരുതരമായി പരിക്കേറ്റ    ഉടൻ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തിട്ടുണ്ട്.

No comments