JHL

JHL

പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ജില്ലയിൽ സന്ദര്‍ശനം നടത്തി


കാസറഗോഡ് (True News 26 August 2019):പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ മുല്ലക്കര തെളിവെടുപ്പിനായി കാഞ്ഞങ്ങാട്  ഹൊസ്ദുര്‍ഗ് കടപ്പുറം, മാവിലാക്കടപ്പുറം,  എടയിലക്കാട് ബണ്ട്, കവ്വായി കായല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. എം എല്‍ എ മാരായ മുല്ലക്കര രത്‌നാകരന്‍, അനില്‍ അക്കര, പി ടി എ റഹിം, ജോയിന്റ് സെക്രട്ടറി കെ രാജു എന്നിവരാണ് സന്ദര്‍ശിച്ചത്.
ടൂറിസം സംബന്ധിച്ച മാനസിക നിലപാട്  മാറ്റണം. വലിയപറമ്പിന്റെ മനോഹാരിത പൂര്‍ണമായി പ്രയോജനനപ്പെടുത്താന്‍ നാടിന്റെ തനിമയെ ഗുണപരമായി ഉപയോഗ പ്പെടുത്തണമെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ആധുനിക മനുഷ്യന് പ്രകൃതിയില്‍ നിന്ന് പിറകോട്ട് പോകാന്‍ പറ്റില്ല. ബണ്ട് നിര്‍മിച്ചപ്പോള്‍ ജലത്തിന്റെ സഞ്ചാരം ഇല്ലാതായി. പ്രകൃതിയും മനുഷ്യനും തമ്മില്‍ പൊരുത്തപ്പെടുത്തിയെടുക്കണം. ആധുനിക മനുഷ്യന്‍ പ്രകൃതിയുടെ നിയമവും സ്വതന്ത്ര്യവും അംഗീകരിക്കണം മനുഷ്യന്റെ പ്രകൃതിയുമായി ചേര്‍ന്നുള്ള വികസനം അത്യാവശ്യമാണ്. വലിയപറമ്പ് ദ്വീപ് നിവാസികള്‍ ജല സൗഹൃദ വികസനം സാധ്യമാക്കണം’ജനങ്ങളുടെ ആവശ്യം പ്രകൃതിയെ പരിഗണിച്ച് നടപ്പാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.


വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുള്‍ ജബ്ബാര്‍  പഞ്ചായത്ത് മെമ്പര്‍ വി കെ കരുണാകരന്‍, ഓരിയര  മാധവന്‍ സംബന്ധിച്ചു
മാവിലക്കടപ്പുറം ഓരിയരയിലെ അനധികൃത മണല്‍ഖനനം സംബന്ധിച്ച പരാതിയിലും സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു
ഇടയിലക്കാട് മാടക്കാല്‍ ബണ്ടുകള്‍ മത്സ്യ പ്രജനനത്തിന് തടസ്സമാവുന്നതിനാല്‍ പാരിസ്ഥിതിക പ്രത്യാഘാതം രൂക്ഷമാണെന്നും പകരം പാലം നിര്‍മിക്കുകയാണ് പരിഹാരമാര്‍ഗമെന്നും പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു. തഹസില്‍ദാര്‍മാരായ എസ്.ശശിധരന്‍ പിള്ള, പി കുഞ്ഞിക്കണ്ണന്‍ ജലസേചനം, പഞ്ചായത്ത്, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

No comments