JHL

JHL

ഉള്ളാളിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തിനിടെ പുലി വേഷം കെട്ടിയയാൾ കിണറ്റിൽ വീണു മരിച്ചു


ഉള്ളാൾ (truenewsmalayalam.com  Aug 24, 2019):   ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പുലി വേഷം കെട്ടിയയാൾ  കിണറ്റിൽ വീണു മരിച്ചു തലപ്പാടിക്കടുത്ത് കുമപാല വിദ്യാനഗറിലാണ് സംഭവം. ആഘോഷത്തോടനുബന്ധിച്ചുള്ള ടാബ്ലോയിൽ പുലി വേഷം കെട്ടിയ മംഗളൂരു ഗരോഡിയിലെ വസന്തകുമാർ (57 ) ആണ് കിണറ്റിൽ വീണു മരിച്ചത്.വിദ്യാനഗറിലെ അനിൽ എന്ന വ്യക്തിയുടെ കിണറ്റില്നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.പണമ്പൂർ ഹാർബറിൽ ഇലക്ട്രീഷ്യനായ ഇയാാൾ പുലി വേഷം കെട്ടുന്നത് ഹോബിയാക്കിയിരുന്നു.വെള്ളിയാഴ്ചരാത്രി കുമ്പാലയിലെ ആഘോഷപരിപാടിയിൽ ശരത് എന്നയാളുടെ ടാബ്ലോ ടീമിൽ അംഗമായിരുന്ന വസന്തകുമാറിനെ പരിപാടിക്കിടെ കാണാതാവുകയായിരുന്നു. തുടർന്ന് സുഹൃത്തക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളുടെ മൃതദേഹം തൊട്ടടുത്തുള്ള അനിൽ എന്നയാളുടെ വീട്ടുവളപ്പിലെ ഷീറ്റുകൊണ്ടു മറക്കപ്പെട്ട കിണറ്റിൽനിന്നും കണ്ടെടുത്തത്. പുലിവേഷത്തിൽ ശരീരത്തിൽ നിറംതേച്ചനിലയിൽ തന്നെയായിരുന്നു ഇയാളുടെ മൃതദേഹം.കിണറ്റിന്കരയിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ വീണതാണെന്നു സംശയിക്കുന്നു. ഉള്ളാൾ പോലീസ് അസ്വാഭിക മരണത്തിനു കേസെടുത്തു.   

No comments