JHL

JHL

ബൈക്കും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ ബദിയടുക്ക കൃഷി അസിസ്റ്റൻറ് എം.കെ.രാധാകൃഷ്ണൻ മരിച്ചു


ബ​ദി​യ​ഡു​ക്ക(True News 17 Aug 2019):കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ ബദിയടുക്ക കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് യ മു​ള്ളേ​രി​യ പാ​ത്ത​ന​ടു​ക്ക​ത്തെ രാ​ധ​കൃ​ഷ്ണ​ന്‍ (38) മരണത്തിനു കീഴടങ്ങി.    വെള്ളിയാഴ്ച രാവിലെയാണ് കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടത്തിൽ    രാ​ധ​കൃ​ഷ്ണ​നും  ഇതേ കൃഷി ഓഫീസിലെ ജീവനക്കാരനുമായ  കാ​ട​ക​ത്തെ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍(36), കാ​ർ ഡ്രൈ​വ​ര്‍ മാ​വി​ന​ക്ക​ട്ട അ​ജ്ജി​ക്കൊ​ള​ഞ്ച​യി​ലെ അ​ബ്ദു​ള്ള(40) എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.
 ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ ബ​ദി​യ​ഡു​ക്ക- മു​ള്ളേ​രി​യ റൂ​ട്ടി​ലെ ബാ​റ​ഡു​ക്ക​യ്ക്കും ബോ​ളു​ക്ക​ട്ട​യ്ക്കു​മി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ദി​യ​ഡു​ക്ക ഭാ​ഗ​ത്ത് നി​ന്ന് മാ​വി​ന​ക്ക​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗുരുതരമായ പരുക്കേറ്റ രാധാകൃഷ്ണനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. രാധാക്രിശ്നണ് ഭാര്യയും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റ ഉണ്ണിക്കൃഷ്ണൻന്റെ  നില അതീവ ഗുരുതരമായി തുടരുന്നു.


No comments