JHL

JHL

ഖാസിം മുസ് ലിയാർ ലാളിത്യം മുഖമുദ്രയാക്കിയ വിജ്ഞാനത്തിന്റ ഗോപുരം-മൊഗ്രാൽ ദേശീയവേദി


മൊഗ്രാൽ (True News 20 August 2019) : കർമ്മവീഥിയിൽ സക്രിയമായിരിക്കെ തന്നെ നമ്മിൽ നിന്നും വിടപറഞ്ഞ ശൈഖുനാ എം.എ. ഖാസിം ഉസ്താദ് വിജ്ഞാനത്തിന്റെ ഗോപുരമായിരുന്നുവെന്നും, മഹാനുഭാവന്റെ വിയോഗം പരമോന്നത പണ്ഡിതസഭക്ക് തന്നെ തീരാ നഷ്ടമാണെന്നും മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. 
അനുസ്മരണ ചടങ്ങ് ദേശീയവേദി UAE കമ്മിറ്റി മുഖ്യ രക്ഷാധികാരി ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എ.എം.സിദ്ദീഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു.

ഏത് സാധാരണക്കാരനും ഏത് നേരത്തും ബന്ധപ്പെടാൻ പാകത്തിൽ സാധാരണക്കാർക്കൊപ്പം ജീവിച്ച, ലാളിത്യം മുഖമുദ്രയാക്കിയ പണ്ഡിത നിരയിലെ വേറിട്ടമുഖമായിരുന്നു ഖാസിം ഉസ്താദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സയ്യിദ് ഹാദി തങ്ങൾ പറഞ്ഞു.

ടി എം.ഷുഹൈബ്, എം.എം റഹ്മാൻ,  ടി.കെ.അൻവർ, നാസർ മൊഗ്രാൽ, മനാഫ്.എൽ.ടി, അബ്‌കോ മുഹമ്മദ്‌, ടി.പി.അനീസ്, കെ.പി.മുഹമ്മദ്‌, ഖാദർ മൊഗ്രാൽ, ഹാരിസ് ബഗ്ദാദ് പ്രസംഗിച്ചു.ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു.

No comments