JHL

JHL

മഞ്ചേശ്വരം ആരാധനാലയത്തിന് നേരെ അക്രമം; സർവ്വ കക്ഷി പ്രതിഷേധ യോഗവും പ്രകടനവും നടത്തി.

മഞ്ചേശ്വരം (True News 19 August 2019): മഞ്ചേശ്വരം ഔർ ലേഡി ഓഫ് മേഴ്‌സി ചർച്ചിന്  നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു വിവിധ രാഷ്ട്രീയ- മത- സാമൂഹിക സംഘടനകളുടെ നേത്രത്വത്തിൽ മഞ്ചേശ്വരത്ത് സർവകക്ഷി സംഘം പ്രതിഷേധ പ്രകടനം നടത്തി.

 മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറോളം പേര് പങ്കെടുത്തു. ചർച്ചിന് സമീപത്ത് പ്രകടനം അവസാനിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ മാസ്റ്റർ, മുൻ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി.എ സുബൈർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ, സിപിഐ ജില്ലാ അസി.സെക്രട്ടറി ബി.വി രാജൻ, മണ്ഡലം സെക്രട്ടറി ദയാകര മാട, ബിജെപി നേതാവ് ഹരിശ്ചന്ദ്ര, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ കുഞ്ചത്തൂർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അംബുഞ്ഞി തലക്കളായ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് എന്നിവർ സംസാരിച്ചു.

മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ ജയാനന്ദൻ നന്ദിയും പറഞ്ഞു.


നേരത്തെ  പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് നേതാക്കളും ഔർ ലേഡി ഓഫ് മേഴ്‌സി ചർച്ച്  സന്ദര്‍ശിച്ചിരുന്നു.  സ്‌നേഹവും സൗഹാര്‍ദവുമായി കഴിഞ്ഞു പോരുന്ന പ്രദേശത്തുള്ളവരെ സ്പര്‍ദയുണ്ടാക്കാനുള്ള ചില ശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നേതാക്കള്‍ പള്ളി വികാരിയുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി, എം. അബ്ബാസ്, റഹ് മാന്‍ ഗോള്‍ഡന്‍, സെഡ് എ കയ്യാര്‍ എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.


No comments