JHL

JHL

തളങ്കരയിലെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞ് വീണ് മരിച്ചു.

കാസറഗോഡ് (True News 30 August 2019) :  തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ്  ക്യാപ്റ്റൻ  ഷബീര്‍ പൊയക്കര (42) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച രാവിലെ തളങ്കര തെരുവത്ത് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വീ്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തെ ഗൾഫിലായിരുന്ന ഷബീർ നാട്ടിൽ സജീവക്രിക്കറ്റ് കളിക്കാരനാണ്. പരേതനായ പൊയക്കര ഉമ്പുവിന്റെയും സൗദയുടെയും മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: നദ ഫാത്വിമ, നസീം, നസ്വാന്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നിഷാദ്, ജബ്ന.

No comments