JHL

JHL

പെർമുദെ ധർമ്മത്തടുക്ക റോഡ് തകർന്നു; തകർച്ചക്ക് കാരണം അശാസ്ത്രീയമായ നിർമാണമെന്നു നാട്ടുകാർ



പു​ത്തി​ഗെ (www.truenewsmalayalam,com  Aug 26 , 2019):  പെർമുദെ ധർമ്മത്തടുക്ക റോഡ് തകർന്നു ഉപയോഗ്യ ശൂന്യമായി. കഴിഞ്ഞ ആഴ്ചയിലെ മഴയിൽ  ബാ​ളി​ഗെ​യി​ല്‍ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം    തകർന്നു. 
മം​ഗ​ളൂ​രു, കാ​സ​ര്‍​ഗോ​ഡ്, കു​മ്പ​ള, ഉ​പ്പ​ള, ബ​ന്തി​യോ​ട്, സീ​താം​ഗോ​ളി, പൈ​വ​ളി​ഗെ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.
അ​പ​ക​ടാ​വ​സ്ഥ സൂ​ചി​പ്പി​ച്ച് റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ക​ല്ല് വ​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്തി​ട്ടി​രി​ക്കു​ന്ന സി​മ​ന്‍റ് പൈ​പ്പി​ന​ക​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ​ത് മൂ​ലം മ​ഴ​വെ​ള്ളം റോ​ഡി​ല്‍ ഒ​ഴു​കി​യ​താ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു. 
നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ല്‍ മ​ഴ​വെ​ള്ളം ഒ​ലി​ച്ചു​പോ​വാ​ന്‍ സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. 
പു​തി​യ റോ​ഡ് നി​ര്‍​മി​ച്ച​പ്പോ​ള്‍ സി​മ​ന്‍റ് പൈ​പ്പ് സ്ഥാ​പി​ച്ച​താ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. റോ​ഡി​ന​ടി​യി​ല്‍ സി​മ​ന്‍റ് പൈ​പ്പ് സ്ഥാ​പി​ക്കു​മ്പോ​ള്‍ മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഒ​ഴു​കി​പോ​കാ​ന്‍ എ​ളു​പ്പ​മ​ല്ലെ​ന്നും റോ​ഡ് ത​ക​ര്‍​ന്നു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​വൃ​ത്തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. 
ഭാ​ര​മേ​റി​യ ലോ​റി​ക​ളും ബ​സു​ക​ളും അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. 
ക​ര്‍​ണാ​ട​ക​യി​ലെ പെ​ര്‍​വാ​യി, പു​ത്തൂ​ര്‍, ക​ന്യാ​ന,വി​ട്ട്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ചേ​രാ​വു​ന്ന റോ​ഡാ​ണി​ത്. ഏ​തു സ​മ​യ​ത്തും ത​ക​രാ​മെ​ന്ന നി​ല​യി​ലാ​ണ് റോ​ഡു​ള്ള​ത്. 
അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

No comments