JHL

JHL

കാ​രു​ണ്യ​മാ​ത ദേ​വാ​ല​യം അ​ജ്ഞാ​ത​ര്‍ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്തതിൽ പ്രതിഷേധിച്ച് കാസറഗോഡ് കാത്തോലിക് സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.


മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com  Aug 26, 2019): മം​ഗ​ളൂ​രു രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള മ​ഞ്ചേ​ശ്വ​രം കു​ണ്ടു​കൊ​ള​ക്ക​യി​ലെ കാ​രു​ണ്യ​മാ​ത ദേ​വാ​ല​യം അ​ജ്ഞാ​ത​ര്‍ ക​ല്ലെ​റി​ഞ്ഞു ത​ക​ര്‍​ത്തതിൽ പ്രതിഷേധിച്ച് കാസറഗോഡ് കാത്തോലിക് സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. 


ഞായറാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്പരിസരത്ത്  നിന്ന് ആരംഭിച്ച പ്രകടനം ഹൊസങ്കടിയിൽ പ്രതിഷേധ സംഗമത്തോടെ സമാപിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഗമം അധികാരികൾക്ക് മുന്നറിയിപ്പ് നൽകി. കാസറഗോഡ് കാത്തോലിക് സഭ പ്രസിഡന്റ് രാജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. 
ഫാദർ ജോൺ വാസ് , ഫാദർ മണി മേൽവട്ടം, റോൾഫി ഡീകോസ്റ്റ തുടങ്ങിയവർ സംബന്ധിച്ചു. മണ്ണ് കൊണ്ട് ഫാദർ മനോജ് വരച്ച യേശു ക്രിസ്തുവിന്റെ ചിത്രം ശ്രദ്ധേയമായി. 



No comments