JHL

JHL

"ഖാസി കൊല പാതകം പി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കണം" പിഡിപി



കാസറഗോഡ് (True News 26 August 2019): പത്തു കൊല്ലങ്ങൾക്ക് മുമ്പ് അതി ദാരുണമായി കൊല്ലപ്പെട്ട ഷഹീദ് സി എം അബ്ദുള്ള മൗലവിയുടെ കൊലപാതകത്തിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന  മംഗലാപുരം ഖാസി താക അഹ്മദ് മൗലവി യുടെ ആവശ്യം അധിക്രതർ ഗൗരവത്തോടെ പരിഗണിക്കണമെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.. മുൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കാണാൻ എത്തിയ ലീഗ് പ്രാദേശിക നേതൃത്വത്തെ തടഞ്ഞ മുൻ എംപി ഇ എ അഹ്മദാനിതിരെ ഉയർത്തിയ ആരോപണത്തിന്ന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും പിഡിപി ആവശ്യപ്പെട്ടു. രാജ്യത്തെ  ഏത് ഏജൻസി അന്വേഷണം നടത്തി യാണെങ്കിലും കുറ്റവാളികളെ തുറങ്കിലടക്കുക എന്ന  ആവശ്യത്തിൽ പിഡിപി ഉറച്ചു നിൽകുന്നു   എന്തന്നാൽ കാര്യങ്ങൾ ശക്തമായി തുറന്നു പറയുന്ന ബഹുമാനപ്പെട്ട മംഗലാപുരം കാസി താക അഹ്മദ് മൗലവിക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കേരള സർക്കാർ തയ്യാറാകണമെന്നും പിഡിപി നേതൃത്വം ആവശ്യപ്പെട്ടു.  ഷഹീദ് സി എം അബ്ദുള്ള മൗലവി യുടെ കൊലപാതകികൾ  ശിക്ഷിക്കപ്പെടാൻ പാർട്ടി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര സമരത്തിന്റെ ഭാഗമായി ഈ മാസം 30ന്ന് ഉളിയത്തടുക്കയിൽ സമര സായാഹ്നം സംഘടിപ്പിച്ചിട്ടുണ്ട് എന്നും പ്രസ്താവനയിൽ അറീച്ചു.  ചെമ്പരിക്ക സി എം അബ്ദുള്ള മൗലവിയുടെ വിഷയത്തിൽ പാർട്ടി നടത്തുന്ന സമരങ്ങൾക്ക് ജില്ലയിലെ മത സാമൂഹിക സാംസ്കാരിക നായകന്മാർ നൽകുന്ന പിന്തുണക്ക് ഹൃദ്യമായ നന്ദി അറിയിക്കുന്നതായും പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബദിയഡ്കജില്ലാ കമ്മിറ്റി ഇറക്കിയ  പ്രസ്താവനയിൽ അറീച്ചു.

No comments